ഇടയ്ക്കെപ്പഴോ
ഈ ഇടനാഴികളിലൂടെ
തിരിഞ്ഞു നടക്കാന്‍ തുടങ്ങിയിരുന്നു
ഈ ഗോവണികള്‍ കയറാന്‍ മടിച്ചു തുടങ്ങിയിരുന്നു
പറഞ്ഞു തീര്‍ത്ത സമരവും
പാതിയില്‍ മുറിഞ്ഞ പ്രണയവും
പ്രാക്ടിക്കലിസതിന്റെ
പുതിയ പാഠങ്ങള്‍ പഠിപ്പിച്ചു..
വെട്ടി മാറ്റിയതൊക്കെയും
വെറും മരച്ചില്ലകള്‍..
ഭൂതകാലത്തിലെ
മുദ്രാവാക്ക്യങ്ങളുടെ മാറ്റൊലികള്‍
ഞരമ്പുകളെ കീറിമുറിച്ചു
കടന്നു പോകുന്നു..
..............
No comments:
Post a Comment