wounded voice

wounded voice

Saturday, January 22, 2011

ക്യാമ്പസ്

ഇടയ്ക്കെപ്പഴോ
ഈ ഇടനാഴികളിലൂടെ
തിരിഞ്ഞു നടക്കാന്‍ തുടങ്ങിയിരുന്നു
ഈ ഗോവണികള്‍ കയറാന്‍ മടിച്ചു തുടങ്ങിയിരുന്നു

പറഞ്ഞു തീര്‍ത്ത സമരവും
പാതിയില്‍ മുറിഞ്ഞ പ്രണയവും
പ്രാക്ടിക്കലിസതിന്റെ
പുതിയ പാഠങ്ങള്‍ പഠിപ്പിച്ചു..

വെട്ടി മാറ്റിയതൊക്കെയും
വെറും മരച്ചില്ലകള്‍..

ഭൂതകാലത്തിലെ
മുദ്രാവാക്ക്യങ്ങളുടെ മാറ്റൊലികള്‍
ഞരമ്പുകളെ കീറിമുറിച്ചു
കടന്നു പോകുന്നു..
..............

Tuesday, May 4, 2010

സംഭവിച്ചത് ഇതാണ്

ഒറ്റ വാക്കില്‍
ആരാഷ്ട്രീയവത്കരണം എന്ന് വിളിയ്ക്കാവുന്ന . ,
ആ വലിയ തെറ്റിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും
ആര്‍ക്കും ഒഴിഞ്ഞു മാറാനാവില്ല . .
ഇതില്‍
ഏറ്റവും വലിയ പങ്കു വഹിച്ചത്
ഒഴുക്കിനോടൊപ്പം നീന്തിയ
ഞങ്ങള്‍ . .
വിദ്യാര്‍ഥികള്‍ തന്നെയാണ് .

ഒടുവില്‍
പ്രബുദ്ധധ പൂര്‍ണമായും
കാമ്പസിന്റെ പടിയിറങ്ങിയപ്പോള്‍
സംഭവിച്ചത് ഇതാണ് . .

സമരസപ്പെടാത്ത സമരങ്ങള്‍ നമുക്ക്
നഷ്ടപ്പെട്ടു . . !